ന്യൂഡൽഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിെന്റ ഇന്ത്യയിലെ പരീക്ഷണം പുനരാരംഭിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നല്കി. സ്ക്രീനിങ് സമയത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുക, പരീക്ഷണത്തിന് സമ്മതം നല്‍കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുക, പരീക്ഷണത്തിലെ പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് നിരീക്ഷണം നടത്തുകയും തുടര്‍പഠനങ്ങള്‍ നടത്തുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഡി.ജി.സി.എ നല്‍കിയിട്ടുണ്ട്.
പരീക്ഷണവുമായി ബന്ധപ്പെട്ട് വിപരീത ഫലങ്ങളുണ്ടായാല്‍ അത് കൈകാര്യംചെയ്യുന്നതിനുള്ള ചികിത്സയടക്കമുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് വ്യക്തമാക്കാനും ഡി.ജി.സി.ഐ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ വാക്സിന് സ്വീകരിച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു.
തുടര്‍ന്ന്, കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ വാക്സിന് പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. വാക്സിെന്റ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്.