റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം 621 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 327,551 ആണ്. 982 പുതിയ രോഗമുക്തി കേസുകളും മന്ത്രാലയം രേഖപ്പെടുത്തി. മൊത്തം രോഗമുക്തരായവരുടെ എണ്ണം 3,06,004 ആണ്.
മക്ക നഗരത്തിൽ 88 കേസുകളും ജിദ്ദയിൽ 58 കേസുകളും റിയാദിൽ 41 കേസുകളും കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. 31 പുതിയ മരണങ്ങൾ രേഖപ്പെടുത്തി. മരണസംഖ്യ 4,369 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 17,178 കേസുകളാണ് നിലവിൽ ചികിത്സയിലുള്ളത്.