മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി.
വീടിന് പിന്‍വശത്തുള്ള ടാങ്കിലാണ് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്.
വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന് മാത്രമാണുണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. അവയ്ക്ക് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. പ്രദേശത്ത് കണ്ടു പരിചയമില്ലാത്ത സ്ത്രീയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സി.ഐ. ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
Trending
- 2025ല്‍ ബഹ്റൈനില്‍നിന്ന് നാടുകടത്തിയത് 764 ഇന്ത്യക്കാരെ
- ബഹ്റൈനില്‍ തണുത്ത കാലാവസ്ഥയും ശക്തമായ കാറ്റുമുണ്ടാകും
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 93മത് ശിവഗിരി തീർത്ഥാടന സമ്മേളനം സംഘടിപ്പിച്ചു:
- എസ്ഐആർ കരട് പട്ടിക; പ്രശ്നങ്ങൾ പരിശോധിക്കാൻ നിശാ ക്യാമ്പുമായി കോണ്‍ഗ്രസ്, ഇന്ന് വൈകിട്ട് 5 മണി മുതൽ
- ഓഫീസ് ഒഴിയണമെന്ന കൗണ്‍സിലറുടെ നിര്‍ദേശം; വഴങ്ങാതെ വി കെ പ്രശാന്ത് എംഎല്‍എ, ആര് ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടിയെന്ന് പ്രതികരണം
- ഡോ. വർഗീസ് കുര്യൻറെ ക്രിസ്തുമസ് ആഘോഷത്തിൽ രാജകുടുംബാംഗങ്ങൾ പങ്കെടുത്തു
- കൊയിലാണ്ടിക്കൂട്ടം വിന്റർ ക്യാമ്പ്
- തയ്വാനില് വന്‍ ഭൂചലനം; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ; തീവ്രത 7.0

