വാഷിംഗ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിൽ കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 16 ആയി. പാലിസേഡ്സ്, ആൾട്ടഡീന, പാസഡീന മേഖലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ കാട്ടുതീ 11 - 15 ശതമാനം വരെ മാത്രമേ നിയന്ത്രണവിധേയമായിട്ടുള്ളൂ. 13 പേരെ കാണാതായി. സിൽമറിൽ 76 ശതമാനം കാട്ടുതീ നിയന്ത്രണവിധേയമാക്കി. 35,000 വീടുകളിൽ ഇനിയും വൈദ്യുതി എത്തിക്കാനായിട്ടില്ല.ബ്രെന്റ്വുഡിന്റെ ചില ഭാഗങ്ങളിൽ ജനങ്ങൾക്ക് ഒഴിയാൻ നിർദ്ദേശം നൽകി. യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, നടനും കാലിഫോർണിയ മുൻ ഗവർണറുമായ ആർനോൾഡ് ഷ്വാർസനെഗർ തുടങ്ങിയ പ്രമുഖരുടെ വീടുകൾ ബ്രെന്റ്വുഡിലാണ്. അതേസമയം തീപിടിത്തത്തിനിടെ ആശങ്ക വിതച്ച് മോഷണവും വ്യാപകമാകുന്നു. അഗ്നിരക്ഷാ സേനാംഗങ്ങളുടെ വേഷത്തിൽ വീടുകളിൽ മോഷണം നടത്താൻ ശ്രമിച്ച 2 പേർ അറസ്റ്റിലായി. ഇതുവരെ 20 ഓളം പേരാണ് മോഷണക്കുറ്റത്തിന് പിടിയിലായത്.കാട്ടുതീ മൂലം വീടും സമ്പാദ്യവും ഉപേക്ഷിച്ച് ജനം ജീവനും കൊണ്ട് രക്ഷപ്പെട്ട സാഹചര്യമാണ് മോഷ്ടാക്കൾ മുതലാക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച പൊലീസ് നിരീക്ഷണം ശക്തമാക്കി. അതേസമയം, മേഖലയിലെ ഹോട്ടലുകളിലും വീടുകളിലും വാടക ഉയർത്തിയെന്ന് കാട്ടുതീ മൂലം ഒഴിപ്പിക്കപ്പെട്ടവർ പരാതിപ്പെടുന്നുണ്ട്. സേവനങ്ങൾക്ക് അധിക നിരക്ക് ഏർപ്പെടുത്താൻ പാടില്ലെന്ന് പ്രാദേശിക ഭരണകൂടം മുന്നറിയിപ്പ് നൽകി.
Trending
- ലോസാഞ്ചലസിൽ കാട്ടുതീ അണയ്ക്കാൻ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് മറ്റൊരു വസ്തു.
- പാകിസ്ഥാന്റെ തലവര മാറുന്ന കണ്ടെത്തൽ, 80,000 കോടിയുടെ നിധി ഇന്ത്യയ്ക്ക് തൊട്ടടുത്ത്
- പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി
- പെപ്പര്‍ സ്പ്രേ കുടുക്കി; സ്കൂട്ടര്‍ യാത്രികനെ കുത്തിവീഴ്ത്തി 22 ലക്ഷം കവര്‍ന്ന 10 പേര് പിടിയില്‍
- മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്
- നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ അവഹേളനം; 19കാരി നവവധു ജീവനൊടുക്കി
- ബിനിലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി; പരിക്കേറ്റ മലയാളിയെയും തിരിച്ചെത്തിക്കാൻ ശ്രമം
- ദർശന പുണ്യം നേടി ജനലക്ഷങ്ങൾ; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു