ചെന്നെെ: ചെന്നെെ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഒപ്പമുണ്ടായിരുന്ന സീനിയർ സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ട് പേർ ചേർന്ന് വിദ്യാർത്ഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പള്ളിയിൽ പോയി മടങ്ങിവരുകയായിരുന്നു പെൺകുട്ടിയും സുഹൃത്തും.പെൺകുട്ടിയുടെ പരാതിയിൽ കോട്ടൂർപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. സർവകലാശാലയിലെ രണ്ടാം വർഷ ബിരുദവിദ്യാർത്ഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ക്യാമ്പസിനുള്ളിൽ വച്ച് അജ്ഞാതരായ രണ്ട് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. സിസിടിവി ഉൾപ്പെടെ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Trending
- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു
- എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
- ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (NSS Bahrain) അനുശോചനം രേഖപ്പെടുത്തി
- എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി
- അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്