പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിനു വേണ്ടി പ്രവർത്തിക്കും. ഡി.എം.കെയുടെ സ്ഥാനാർത്ഥി എം.എം. മിൻഹാജിനെ പിൻവലിച്ചെന്നും രാഹുലിനു നിരുപാധിക പിന്തുണ നൽകുമെന്നും അൻവർ പറഞ്ഞു.
കോൺഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം ക്ഷമിക്കുന്നു. യു.ഡി.എഫിനെ പിന്തുണച്ചില്ലെങ്കിൽ പാലക്കാട്ട് ബി.ജെ.പി. വിജയിക്കുമെന്നതുകൊണ്ടാണ് ഈ തീരുമാനം. രാഹുലിനു വേണ്ടി പ്രചരണത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ചേലക്കരയിൽ വിട്ടുവീഴ്ചയില്ല. ചേലക്കരയിൽ എൻ.കെ. സുധീർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള സ്ഥാനാർത്ഥിയായി മത്സരരംഗത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Trending
- തിരുവനന്തപുരം സ്വദേശിനി ബഹ്റൈനിൽ നിര്യാതയായി
- ബഹ്റൈനില്‍ പുതിയ ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളി വരുന്നു
- ബഹ്റൈനില്‍ മഴയെ നേരിടാനുള്ള നടപടികള്‍ സജീവം
- വേദിക് പെന്റാത്ത്ലോണ്‍ 2024: ബഹ്റൈനിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഭ്യാസ ഒളിമ്പ്യാഡ്
- ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ഭാഷാ ദിനം ആഘോഷിച്ചു
- തുർക്കിയിലെ അങ്കാറയിൽ ഭീകരാക്രമണം: നിരവധിപേർ കൊല്ലപ്പട്ടു
- സെക്രട്ടറിയേറ്റിന് മുന്നിലെ സമരം: രാഹുൽ മാങ്കൂട്ടത്തിലിനെ വിടാതെ പോലീസ്; ജാമ്യവ്യവസ്ഥയിൽ ഇളവ് പാടില്ലെന്ന് കോടതിയിൽ
- പാലക്കാട്ടെ സ്ഥാനാർത്ഥിയെ അൻവർ പിൻവലിച്ചു; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ