ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഇടം പിടിക്കുന്നത്. വീക്ക്ലി ബ്ലിറ്റ്സ് എന്ന ബംഗ്ലാദേശി ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം വന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അഥവാ രാഹുല്‍ വിന്‍സിയുടെ ദുരുഹമായ ജീവിതവും, അവിഹിത ബന്ധങ്ങളും കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാത്തലവന്റെ മകളുമായുള്ള ബന്ധത്തില്‍ ന്യാക്ക് വിന്‍സി എന്ന പത്തൊമ്ബതുകാരനായ ആണ്‍കുട്ടിയും പതിനഞ്ചുകാരി മിനിക്ക് വിന്‍സി എന്നിങ്ങനെ രണ്ട് മക്കളും ഉണ്ടെന്നാണ് ആരോപിക്കുന്നത്.
രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ കൊളംബിയൻ വംശജയായ വനിതാ സുഹൃത്തിനെയും ചേർത്തുവച്ചാണ് ഈ ആരോപണങ്ങൾ. വനിതാ സുഹൃത്ത് ലഹരി മാഫിയ തലവന്റെ മകൾ ആണെന്നും മറ്റും പൊടിപ്പും തൊങ്ങലും വെച്ച് ഇന്ത്യയിൽ നിരവധി തവണ ഇത് പ്രചരിച്ചു. ഇതുകൂടാതെ രാഹുലിന്റെ വിശാലമായ മതേതര കാഴ്ചപ്പാടുകളും വക്രീകരിച്ച് ഒരു പോരായ്മയായി ലേഖനത്തിൽ ചിത്രീകരിക്കുന്നുണ്ട്.
ജനപ്രീതിവർധിക്കുന്ന നേതാവായ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങൾക്ക് പിന്നിൽ ഇത്തവണ അന്താരാഷ്ട്ര ശക്തികളും പങ്കുകാരാകുന്നു എന്നാണ് അനുകൂലിക്കുന്നവർ വിലയിരുത്തപ്പെടുന്നത്.
അപവാദ പ്രചാരണങ്ങൾക്ക് പിന്നിലുള്ള അന്താരാഷ്ട്ര ഗൂഢാലോചന അടക്കം അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരുവാൻ കേന്ദ്ര ഏജൻസികളുടെ വിശദമായ ഇടപെടൽ അനിവാര്യമാണ്. ഇന്ത്യയുടെ ഭാവിയിലെ രാഷ്ട്രീയ നേതൃത്വത്തെ തന്നെ അസ്ഥിരപ്പെടുത്താൻ ഉള്ള അർജണ്ടയുടെ ഭാഗമായി ഉള്ള നീക്കങ്ങളാണ് രാഹുൽ ഗാന്ധിക്കെതിരെ നടക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട വിഷയമാണ് എന്നും വിലയിരുത്തുന്നു.