മനാമ: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ ബഹ്റൈൻ ശക്തമായി അപലപിച്ചു.
ഈ ക്രിമിനൽ പ്രവൃത്തികൾ അന്താരാഷ്ട്ര നിയമങ്ങൾക്കും ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീവ്രവാദത്തെയും അക്രമത്തെയും രാജ്യം അപലപിക്കുന്നു.
സൊമാലിയയോട് ബഹ്റൈൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ആ രാജ്യത്തിൻ്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള നടപടികളെ പിന്തുണയ്ക്കുന്നു. ഇരകളുടെ കുടുംബങ്ങൾക്കും സൊമാലിയൻ ഗവൺമെൻ്റിനും അവിടുത്തെ ജനങ്ങൾക്കും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസ്താവനയിൽ പറഞ്ഞു.