മനാമ: ബഹ്റൈനിലെ ദിറാസ് ഗ്രാമത്തിലെയും മറ്റ് പ്രദേശങ്ങളിലെയും തെരുവുകളില്‍ ഒരുകൂട്ടം വ്യക്തികള്‍ നിയമവിരുദ്ധ മാര്‍ച്ച് നടത്തിയതായി വടക്കന്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.
കൃത്യനിര്‍വഹണം നടത്തുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെ ഇവര്‍ പോലീസുകാര്‍ക്ക് നേരെ അക്രമം നടത്തി. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഇരുമ്പ് വടികളും കല്ലുകളും എറിഞ്ഞു. നശീകരണം, പൊതുനിരത്തുകള്‍ തടയല്‍ എന്നിവയുണ്ടായി.
മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് അവരുടെ നിയമ ലംഘനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവരത് കണക്കിലെടുത്തില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതു കാരണം സ്വത്തുക്കളും വ്യക്തികളെയും സംരക്ഷിക്കുന്നതിനുള്ള നിയമപരമായ നടപടി ആവശ്യമായി വന്നു. ഏറ്റുമുട്ടലിന്റെ ഫലമായി മാര്‍ച്ചില്‍ പങ്കെടുത്ത ഒരാള്‍ക്ക് പരിക്കേറ്റു.
സംഭവത്തില്‍ ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും അനുസൃതമായി പോലീസ് നടപടികളും ബന്ധപ്പെട്ട അധികാരികള്‍ അന്വേഷണവും നടത്തുന്നുണ്ട്. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും പരിശോധിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പ്രേരണാ കോളുകളെക്കുറിച്ച് അധികൃതര്‍ അന്വേഷിക്കുന്നുമുണ്ട്.