അബുദാബി: അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 71,282 കോവിഡ് -19 പരിശോധനകൾ നടത്തിയതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിച്ചിരിക്കുന്നത്.
275 പുതിയ കൊറോണ വൈറസ് കേസുകൾ സ്ഥിരീകരിച്ചതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 67,282 ആയി. രാജ്യത്ത് ഇന്ന് ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 376 ആയി. കോവിഡ് -19 ൽ നിന്ന് 94 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചതായും മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 58,582 ആയി.
Please like and share Starvision News FB page – www.facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/KTsrRfgm6MxIG71y6rYB8X