ബഹ്റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം സ്റ്റാർ വിഷൻ ഇവെന്റ്സുമായി ചേർന്ന്, ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തുന്ന തിരുവപ്പന മഹോത്സവത്തിൻറെ കൊടിയേറ്റം സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ നിർവഹിച്ചു.
ജൂൺ 17ന് രാവിലെ 7 മണി മുതൽ വൈകിട്ട് 9 വരെ നടക്കുന്ന പരിപാടിയിൽ മുത്തപ്പൻ, തിരുവപ്പന എന്നീ തെയ്യ കോലങ്ങൾ അവതരിപ്പിക്കപ്പെടും. അന്നേദിവസം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ആറുമണിക്ക് രവി പിള്ള ഹാളിൽ വച്ച് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ബഹറിനിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുക്കും.