തിരുവനന്തപുരം: കോൺഗ്രസിന്റെ വിദേശ മലയാളി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസി(ഒ.ഐ.സി.സി)ന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും സംഘടനയെ ലോക മലയാളികളുടെ സാംസ്കാരിക- ജീവകാരുണ്യ സംഘടനയാക്കി മാറ്റാനും കെ.പി.സി.സി. തീരുമാനിച്ചതായി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണന് അറിയിച്ചു.
ഒ.ഐ.സി.സി- ഇന്‍കാസിന്റെ ഭരണഘടന പരിഷ്കരിക്കാൻ വി.പി. സജീന്ദ്രന് ചെയര്‍മാനും അഡ്വ. പഴകുളം മധു കണ്‍വീനറും പി.എ. സലീം, എം.എം. നസീര്‍, അഡ്വ. ബി.എ. അബ്ദുള്‍ മുത്തലിബ് എന്നിവര്‍ അംഗങ്ങളുമായുള്ള ഉപസമിതിയെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന നിയമിച്ചു. ഒരു മാസത്തിനുള്ളില്‍ ബന്ധപ്പെട്ട യൂണിറ്റുകളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉപസമിതിയോട് കെ.പി.സി.സി. ആവശ്യപ്പെട്ടു.