നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ താത്കാലിക നടപ്പാലം തകര്‍ന്ന് അപകടം. പൂവാര്‍ തിരുപുരം പഞ്ചായത്ത് നടത്തുന്ന തിരുപുറം ഫെസ്റ്റിലാണ് അപകടമുണ്ടായത്. ഫെസ്റ്റില്‍ പുല്‍ക്കൂടും അലങ്കാരക്കൂടാരങ്ങളും വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു. വെള്ളച്ചാട്ടം കാണാന്‍ തടികൊണ്ട് താത്കാലിക നടപ്പാലം നിര്‍മിച്ചിരുന്നു. ഈ പാലമാണ് തകര്‍ന്നത്. പാലത്തില്‍ ആളുകള്‍ കൂട്ടത്തോടെ കയറിയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേക്കും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
Trending
- അയഞ്ഞ് രാജ്ഭവൻ; ‘ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം’
- ലോക വെയിറ്റ്ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ബഹ്റൈനില്‍ ഡിസംബര്‍ 4 മുതല്‍
- 1,500 സാങ്കേതിക, വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘തക്വീന്’ പ്രോഗ്രാമിന് കീഴില്‍ പരിശീലനം നല്‍കും
- ശ്രദ്ധേയമായി കെ.പി.എഫ് സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ്
- പാലക്കാട്ട് കിണറ്റിൽ കാട്ടുപന്നികൾ; വടമിട്ട് കുരുക്കി വെടിവെച്ചു കൊന്നു
- രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ; ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തു
- കാസർകോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്ഐ അനൂപിന് സസ്പെൻഷൻ
- കഞ്ചാവും വാറ്റുചാരായവും വില്പന നടത്തി വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി