ഷൊര്‍ണൂര്‍: ലോഡ്ജില്‍നിന്ന് അനാശാസ്യപ്രവര്‍ത്തനത്തിന് അറസ്റ്റിലായ അസം സ്വദേശിനിയായ 35കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജില്‍നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.
അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുള്‍പ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത പത്തുപേരും റിമാന്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സ്ത്രീകള്‍ കണ്ണൂരിലും പുരുഷന്മാര് ആലത്തൂര്‍ ജയിലിലുമാണ് കഴിയുന്നതെന്ന് പോലീസ് അറിയിച്ചു. അസം സ്വദേശികളുള്‍പ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയും സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു.
നിരീക്ഷണകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യപ്രവര്‍ത്തനം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇവിടെയെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജില്‍ അണുനശീകരണം നടത്തും.