കോഴിക്കോട് : കോഴിക്കോട് 16 കിലോഗ്രാം കഞ്ചാവുമായി മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. നയാഘർ സ്വദേശികളായ ആനന്ദ് കുമാർ സാഹു (36), ബസന്ത് കുമാർ സാഹു (40),കൃഷ്ണ ചന്ദ്രബാരിക്ക് (50) എന്നിവരാണ് പിടിയിലായത്. പത്തുലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ മറവിൽ ലഹരി വില്പന ലക്ഷ്യം വെച്ചാണ് പ്രതികൾ വൻതോതിൽ കഞ്ചാവ് കൊണ്ടുവന്നത്. നാട്ടിലുള്ള ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുകയായിരുന്നു പദ്ധതി. അവധിക്ക് നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കോഴിക്കോട് എത്തിക്കുകയാണ് പതിവെന്ന് പൊലീസ് പറഞ്ഞു. മാങ്കാവ് തലക്കുളങ്ങര യുപി സ്കൂളിന്റെ അടുത്തുള്ള വാടകവീട്ടിലാണ് പ്രതികൾ താമസിച്ചിരുന്നത്. ഒറീസ്സയിൽ നിന്ന് പുലർച്ചെ കോഴിക്കോട് ട്രെയിൻ ഇറങ്ങി താമസസ്ഥലത്തേക്ക് പോകുമ്പോൾ സംശയം തോന്നി, മാങ്കാവ് വെച്ച് തടഞ്ഞ് ഇവരെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ബാഗിൽ കഞ്ചാവ് കണ്ടെത്തിയത്.
Trending
- അവസാന ലാപ്പില്‍ പോരുമുറുക്കി മുന്നണികള്‍; പ്രചാരണം വര്‍ഗീയ ബന്ധങ്ങളിലൂന്നി
- അപ്പാനി ശരത്ത് വീണ്ടും അരങ്ങിൽ, ‘തുടരണമീ വിജയഗാഥ’ അവതരിപ്പിച്ചു.
- ടീം യുഡിഫ് ബഹ്റൈൻ കമ്മിറ്റി പ്രവാസി ക്ഷേമത്തിനായി മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്താൻ നിർദേശച്ച പ്രവാസികൾക്ക് ഗുണകരമായകാര്യങ്ങൾ യുഡിഫ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തി
- ‘ക്രൈസ്തവ സഭകളുടെ എല്ലാ ആശങ്കകളും പരിഹരിച്ചു കൊണ്ടേ എഫ്സിആർഎ ബില്ല് അവതരിപ്പിക്കൂ’; രാജീവ് ചന്ദ്രശേഖർ
- സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പൊലീസിൽ പരാതി നൽകി മഹിള മോർച്ച
- വയനാട് ഫണ്ട് തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിലെന്ന് കെ.സി. വേണുഗോപാല്‍
- വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ ഫാത്തിമ തെഹ്ലിയ
- വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്



