പേരാമ്പ്രയിൽ റവന്യൂ ജില്ലാ കലാമേളയുടെ പേരിൽ കുട്ടികളിൽ നിന്ന് പണം പിരിക്കാൻ സർക്കുലർ ഇറക്കിയ അൺ എയിഡഡ് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് നിർദേശം നൽകിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി .അൺ എയിഡഡ് സ്ഥാപനം ആയതിനാൽ സർക്കാരിന് നേരിട്ട് നടപടി എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആണ് മാനേജർക്ക് നിർദേശം നൽകിയത്. അടിയന്തിരമായി നടപടി സ്വീകരിക്കാൻ ആണ് നിർദേശം നൽകിയത്. ഇത്തരത്തിൽ പണം പിരിക്കാൻ ഒരു നിർദേശവും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്ന് നൽകിയിട്ടില്ല. എന്നാൽ സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം എച്ച് എസിലെ ഹെഡ്മിസ്ട്രസ് സി റോസിലി സ്വമേധയാ സർക്കുലർ ഇരിക്കുകയായിരുന്നു. ഈ സർക്കുലറുമായി പൊതുവിദ്യാഭ്യാസ വകുപ്പിന് യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Trending
- ‘മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില’; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍
- പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്കി സമസ്ത
- പ്രവാസികൾക്ക് നേട്ടം, സ്വർണാഭരണം കൊണ്ടുവരുമ്പോൾ വില നോക്കി അല്ല, പവൻ നോക്കിയാകും ഇനി കസംറ്റംസ് നികുതി ഇളവ്
- ബഹ്റൈനിലെ സ്കൂളുകളില്‍ ‘ഗെയിമിംഗ് 100’ പാഠ്യപദ്ധതി ആരംഭിച്ചു
- ആദ്യമായി വീട്ടില്‍ താമസിക്കുന്ന ബഹ്റൈന്‍ പൗരര്‍ക്ക് വൈദ്യുതി നിരക്ക് കുറച്ചു
- ഇന്ത്യന്‍ എംബസിയിലെ സൈനിക പ്രതിനിധി ബഹ്റൈന്‍ പ്രതിരോധ സേനാ മേധാവിയെ സന്ദര്‍ശിച്ചു
- ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തുന്ന കവര്‍ച്ചക്കാരെ സൂക്ഷിക്കുക: ആഭ്യന്തര മന്ത്രാലയം
- നിളാ തീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നത് സാംസ്കാരിക നവോത്ഥാനം; ആശംസകളുമായി ശശി തരൂര്‍



