കൊച്ചി∙ നാലു പേരുടെ മരണത്തിന് ഇടയാക്കിയ കളമശേരി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണായക തെളിവുകൾ കണ്ടെടുത്ത് പൊലീസ്. പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോട്ടുകളാണ് പൊലീസ് ഇന്ന് കണ്ടെടുത്തത്. ഡൊമിനിക് മാർട്ടിന്റെ സ്കൂട്ടറിൽനിന്നാണ് ഇവ ലഭിച്ചത്. മാർട്ടിനെ കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണു റിമോട്ടുകൾ കണ്ടെത്തിയത്. ഇവ വെള്ളക്കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. സ്ഫോടനത്തിനുശേഷം കീഴടങ്ങാൻ മാർട്ടിൻ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയത് ഈ സ്കൂട്ടറിലാണ്. ഒക്ടോബർ 29നു രാവിലെ ഒൻപതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്ഫോടനം നടന്നത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടക്കുകയായിരുന്നു. നാലു പേരാണു സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.
Trending
- ബഹ്റൈനിൽ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് ചികിത്സയിൽ ആയിരുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർഥി മരണപ്പെട്ടു
- അതീവസുരക്ഷയുള്ള ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ
- വീണ്ടും ക്രൂരത: ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ
- യുകെയിൽ ‘ദൃശ്യം 3’ തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ്
- സമസ്ത ബഹ്റൈൻ ത്രൈമാസ കാമ്പയിൻ പ്രഖ്യാപിച്ചു.
- ഇപിഎസിനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം, വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ; ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ല
- പട്ടിക പുറത്തായി; കെപിസിസി അധ്യക്ഷനടക്കമുള്ള എംഎൽഎമാരുടെ പിന്തുണ കെ.സി. വേണുഗോപാലിന്. യഥാർത്ഥ പേപ്പർ അതല്ലന്ന് നിരീക്ഷകർ
- വി.ഡി. സതീശന് പിന്തുണയും ഐക്യദാർഢ്യവുമായി ബഹ്റൈനിലെ കോൺഗ്രസ് പ്രവർത്തകർ



