തൃശൂർ: ഉപഭോക്താവിൽ നിന്നും അമിത വില ഈടാക്കിയ ടെക്സ്റ്റൈൽ ഉടമയ്ക്ക് 15,000 രൂപ പിഴ. ഉപഭോക്തൃ പരിഹാര കമ്മീഷനാണ് പിഴ വിധിച്ചത്. തൃശൂർ എംജി റോഡിലെ ടെക്സൈറ്റൽ ഷോപ്പ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്. 15,000 രൂപ പിഴയും ലീഗൽ ബെനിഫിറ്റ് ഫണ്ടിലേക്ക് 20,000 രൂപയും അടയ്ക്കണമെന്നാണ് നിർദ്ദേശം. അടിവസ്ത്രം വാങ്ങിയതിനാണ് ഷോപ്പ് ഉടമ ഉപഭോക്താവിൽ നിന്നും അധിക വില ഈടാക്കിയത്. 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി കടയിൽ നിന്ന് 175 രൂപയ്ക്ക് ഒരു അടിവസ്ത്രം വാങ്ങി. എന്നാൽ, വീട്ടിൽ തിരിച്ചെത്തിയ ശേഷം പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന എംആർപി 140 രൂപയാണെന്ന് കണ്ടു. തുടർന്നാണ് ഇവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എന്നാൽ, പരാതിക്കാരി തെറ്റായ ബില്ലും തെറ്റായ ഉത്പന്നവുമാണ് ഹാജരാക്കിയത് എന്നായിരുന്നു കടയുടമ അറിയിച്ചത്. എന്നാൽ, പരിശോധന നടത്തിയപ്പോൾ രണ്ട് സ്റ്റിക്കറുകൾ ഉണ്ടെന്ന് കണ്ടെത്തി. ഇതിൽ ഒന്നിൽ എംആർപി 175 രൂപയും മറ്റൊന്ന് 140 രൂപയുമാണ് രേഖപ്പെടുത്തിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങൾക്കും ചെലവായ 5000 രൂപ ഉൾപ്പെടെയാണ് 15000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി കടയുടമയോട് നിർദ്ദേശിച്ചത്.
Trending
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം
- എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ
- ജി.സി.സി. സാംസ്കാരിക മന്ത്രിമാരുടെ യോഗത്തില്‍ ഡോ. ദലാല്‍ അല്‍ ശുറൂഖിയെയും അബ്ദുല്ല അല്‍ ഖാനെയും ആദരിച്ചു
- മീഡിയ ടാലന്റ് അവാര്‍ഡ് 2024 ആമുഖ സമ്മേളനം
- ‘മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള അഭിമുഖം’; മുഖ്യമന്ത്രിക്കും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി
- ‘കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു
- അടൽ സേതുവിൽ വാഹനം നിർത്തി വ്യവസായികടലിലേക്ക് ചാടി മരിച്ചു
- ‘ദ ഹിന്ദു’ ലേഖിക എത്തും മുൻപ് വിനീത് ഹൻഡയും സുബ്രഹ്മണ്യനും കേരള ഹൗസിലെത്തി; മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു