കൊച്ചി: മുനമ്പത്ത് ഫൈബര്‍ വള്ളം മുങ്ങി കടലില്‍ കാണാതായ നാല് മത്സ്യത്തൊഴിലാളികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെയും മറ്റൊരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു. അഴിക്കോട് തീരത്തിന് സമീപത്തുവച്ചാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ചൂണ്ടയില്‍ ചെറുവളളത്തില്‍ മീന്‍ പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. അവര്‍ കോസ്റ്റല്‍ പൊലീസിനെ വിവരം അറിയിച്ചു. കണ്ടെത്തിയ മൃതദേഹം ശരത്തിന്റെതാണെന്ന് സ്ഥിരീകരിച്ചു. ശരത്തിന്റെ മൃതദേഹം കണ്ടെത്തിയതിന് രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്ത് നിന്നാണ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ട മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.വിവിധ സര്‍ക്കാര്‍ ഏജന്‍സികളും മത്സ്യത്തൊഴിലാളികളും രാത്രിയും പകലും തിരച്ചില്‍ നടത്തിയിട്ടും കാണാതായവരെ കുറിച്ചു ഇന്നലെ രാത്രിവരെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മീന്‍ കൊണ്ടുവരാനായി മാലിപ്പുറത്തു നിന്ന് പോയ ‘നന്മ’ എന്ന വള്ളമാണ് വ്യാഴം വൈകിട്ട് 5 മണിയോടെ അപകടത്തില്‍ പെട്ടത്. 7 തൊഴിലാളികള്‍ ഉണ്ടായിരുന്ന വള്ളം മുനമ്പം അഴിമുഖത്തിന് 7 കിലോമീറ്റര്‍ അകലെ മുങ്ങുകയായിരുന്നു. വള്ളത്തില്‍ പിടിച്ചു കിടന്ന 3 പേരെ രാത്രി 9 മണിയോടെ സമീപത്തു കൂടി കടന്നുപോയ ഫിഷിങ് ബോട്ടിലെ തൊഴിലാളികള്‍ കണ്ടെത്തി രക്ഷപ്പെടുത്തി.മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ പടിഞ്ഞാറേ പുരക്കല്‍ ഷാജി (53), ചേപ്ലത്ത് മോഹനന് (53), കൊല്ലം പറമ്പില്‍ ശരത് (24), ആലപ്പുഴ പള്ളിപ്പാട് തച്ചേടത്ത് യേശുദാസ് (രാജു56) എന്നിവരെയാണ് കാണാതായത്. മാലിപ്പുറം സ്വദേശികളായ ബൈജു (42), മണിയന് (54), ആലപ്പുഴ സ്വദേശി ആനന്ദന് (52)എന്നിവരാണ് രക്ഷപ്പെട്ടത്. കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ അപകട ദിവസം രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ മുതല്‍ നാവികസേന ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കെടുത്തു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇന്നലെ തിരച്ചിലിന് ഇറങ്ങി.
Trending
- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
- അവസാനം വരെയും പൊരുതി നാടിന്റെ അഭിമാനമായി; കേരള ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി
- പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സ്കൂൾ ഫെയർവെൽ സംഘടിപ്പിച്ചു
- ആർ.എം.എസ്. ഫീൽഡ് ആശുപത്രിയും സ്ട്രാറ്റജിക് വെയർഹൗസും ഉദ്ഘാടനം ചെയ്തു
- കോസ്റ്റ് ഗാർഡും ബാപ്കോ എനർജീസും സമുദ്ര അവബോധ കാമ്പയിൻ നടത്തി
- ഇന്ത്യ-മലേഷ്യ ബന്ധം കൂടുതൽ ആഴത്തിലാകും, 10 നിർണായക കരാറുകളിൽ ഒപ്പുവച്ച് പ്രധാനമന്ത്രി മോദി; ‘ആസിയാൻ കരാറിൽ പുനഃപരിശോധന വേഗത്തിലാക്കണം’
- മദേഴ്സ് യൂണിയൻ ബഹ്റൈനിൽ 150ാം വാർഷികം ആഘോഷിക്കും
- സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നേരിയ തീപിടിത്തം

