അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് പേരെടുത്ത ഐ.പി.എസ് ഉദ്യോഗസ്ഥയായ രൂപയ്ക്ക് പുതിയ ചുമതല നല്കി കര്‍ണാടക സര്‍ക്കാര്‍. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് രൂപയ്ക്ക് നിയമനം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ഈ സ്ഥാനത്തേയ്ക്ക് എത്തുന്ന ആദ്യ വനിതയാണ് രൂപ. 2000 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥയാണ് രൂപ.റെയില്‍വേ പൊലീസ് ഐ.ജി സ്ഥാനമാണ് രൂപ നിലവില്‍ വഹിച്ച് കൊണ്ടിരുന്നത്. ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഉമേഷ് കുമാറിനെ ക്രിമിനല്‍ അന്വേഷണവിഭാഗം എ.ഡി.ജി.പിയായും നിയമിച്ചു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള രൂപ അഖിലേന്ത്യാ തലത്തില്‍ 43ആം റാങ്കോട് കൂടിയാണ് സിവില്‍ സര്‍വീസ് പാസായത്.
റിപ്പോർട്ട് കൃഷ്ണ പ്രസാദ്