മധുര∙ മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ച് 9 പേർ മരിച്ചു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന പ്രത്യേക കോച്ച് മധുരയിൽ നിർത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. മരണ സംഖ്യ ഉയരുമെന്ന് ആശങ്കയുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സതേണ്‍ റെയില്‍വേ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരെല്ലാം ഉത്തർപ്രദേശ് സ്വദേശികളാണ്. അപകടത്തിൽ പരുക്കേറ്റവരുടെയും മറ്റു ആളപായങ്ങളുടെയും വിശദാംശങ്ങൾ അറിവായിട്ടില്ല. പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. മധുര റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ടൂറിസ്റ്റ് ട്രെയിൻ നിർത്തിയത്. ഇതിൽ വിനോദസഞ്ചാരികളിൽ ചിലർ പുലർച്ചെ ചായ ഉണ്ടാക്കാൻ ശ്രമിച്ചപ്പോൾ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. തീപിടിക്കാന്‍ സാധ്യതയുള്ള ഒരു വസ്തുവും ട്രെയിനില്‍ കയറ്റാന്‍ അനുവാദമില്ലാത്തതാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. മധുര കളക്ടർ സംഗീതയും റെയിൽവേ ഡിവിഷണൽ മാനേജരും ട്രെയിൻ അപകടസ്ഥലത്ത് അന്വേഷണം നടത്തിവരികയാണ്.
Trending
- ‘പാകിസ്ഥാൻ പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചത്’; വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ
- ‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിയുടെ ‘നീ പോ മോനേ വിജയാ’ വിളിയ്ക്ക് മറുപടിയുമായി പിണറായി വിജയൻ
- ഇറാനിയന്‍ ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കും
- വൈദ്യുതി നിലയങ്ങള്‍ക്ക് ചുറ്റും മനുഷ്യ മതില് തീര്‍ക്കണം, യുവാക്കളോട് ആഹ്വാനം ചെയ്ത് ഇറാന്; മുജ്തബ ഖമേനി അബോധാവസ്ഥയില്‍
- കിംഗ് ഫഹദ് കോസ് വേ താല്‍ക്കാലികമായി അടച്ചു
- ശബ്ദരേഖ എന്റേതല്ല, എഐ ആണെന്ന് സംശയം, നിയമനടപടി സ്വീകരിക്കും: മന്ത്രി കൃഷ്ണന്‍കുട്ടി
- ശബരിമല അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതി പ്രവേശന വിധി തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയിൽ, വാദം സമർപ്പിച്ചു
- ‘പ്രളയം മനുഷ്യ നിര്‍മിതം, കരിമണൽ ലോബിക്കായി തോട്ടപ്പള്ളി സ്പിൽവേ തുറന്നില്ല’; മാത്യു ടി തോമസിന് പങ്കുണ്ടെന്ന ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ

