എറണാകുളം: ഈ കൊറോണക്കാലത്തു ഷൂട്ടിംഗ് ആരംഭിച്ച് അവസാനിച്ച ലോകത്തിലെ തന്നെ ഒരേയൊരു ചിത്രമാണ് ഷൈന്‍ ടോം ചാക്കോ നായകനാകുന്ന സിനിമ ‘ലവ് ‘ .കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചു ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ 22 നാണു ആരംഭിച്ചത്. ജൂലൈ 15 ന് ചിത്രീകരണം അവസാനിക്കുകയും ചെയ്തു. അനുരാഗ കരിക്കിന് വെള്ളം, ഉണ്ട എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഖാലിദ് റഹ്മാന് ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് അഞ്ചാം പാതിരയുടെ നിര്‍മാതാവ് ആഷിഖ് ഉസ്മാനാണ്.രജിഷ വിജയന് നായികയാകുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്.
വീണ നന്ദകുമാര്‍, ജോണി ആന്റണി, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ചിത്രം ഓ ടി ടി പ്ലാറ്റുഫോമുകളില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
റിപ്പോർട്ട് – കൃഷ്ണപ്രസാദ്