തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായിരുന്ന കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്നു കെഎം ബഷീര്‍. അതേസമയം, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ നടപടികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് തിരിച്ച് സര്‍വ്വീസില്‍ കയറുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു അപകടം നടന്നത്. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം പുലര്‍ച്ചെ ഒരു മണിയോടെ ഉണ്ടായ വാഹനാപകടത്തിലാണ് കെഎം ബഷീര്‍ മരിക്കുന്നത്. മദ്യലഹരിയില്‍ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചായിരുന്നു അപകടം ഉണ്ടാത്. എന്നാല്‍ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷിക്കാന്‍ ഉന്നതതല നീക്കങ്ങള്‍ നടന്നിരുന്നു. എന്നാല്‍ വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു. ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തു. തുടര്‍ന്ന് ശ്രീറാമിന സസ്പെന്‍ഡ് ചെയ്തു. എന്നാല്‍ പിന്നീട് ഐഎഎസ് ലോബിയുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ പ്രകാരം ശ്രീറാമിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്തു. ഇതിനിടെ രണ്ട് തവണ കോടതി നോട്ടീസ് നല്‍കിയെങ്കിലും ശ്രീറാമും വഫയും ഹാജരായില്ല.
റിപ്പോർട്ട് കൃഷ്ണ പ്രസാദ്
എറണാകുളം