ഛണ്ഡിഗഡ്: പഞ്ചാബിൽ വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 38 ആയി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേർ അറസ്റ്റിലായി. സംഭവത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗ് മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
പഞ്ചാബിലെ അമൃത്സർ, ബാടാല, ടാൻ തരൺ എന്നീ ജില്ലകളിലാണ് വിഷമമദ്യം കഴിച്ചു മരണമുണ്ടായത്. ടാൻ തരണിൽ 13 പേരും അമൃത് സറിൽ 11 പേരും ബാടാലയിൽ എട്ടുപേരുമാണ് വിഷമദ്യം കഴിച്ച് മരിച്ചത്.