തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത് സി.ബി.ഐ. ബാലഭാസ്കറിന്റെ അച്ഛന്റെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പിടിയിലായ സരിത്ത് അപകട സ്ഥലത്ത് ഉണ്ടായിരുന്നതായി ബാലഭാസ്കറിന്റെ സുഹൃത്ത് കലാഭവന്‍ സോബി മുന്‍പ് വെളിപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ മാനേജര്‍മാരെ സംശയമുള്ളതായി പിതാവ് കെ.സി ഉണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു.