ന്യൂഡൽഹി: കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീംകോടതി. പേവിഷബാധയുള്ളതും അക്രമകാരികളുമായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അടിയന്തരമായി കേസ് പരിഗണിക്കണമെന്ന് ജില്ലാ പഞ്ചായത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അടുത്ത മാസം 12ന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എതിർ കക്ഷികൾക്ക് നോട്ടീസ് അയയ്ക്കും. അടുത്ത മാസം ഏഴിനകം ഇവർ മറുപടി നൽകണം. തുടർന്ന് കേസ് വിശദമായി പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.അതേസമയം, തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Trending
- ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
- ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരം പ്രതിസന്ധിയില്‍? ഇരട്ടി തുക ആവശ്യപ്പെട്ട് ജിസിഡിഎ
- ‘പകര ചുങ്കം ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ല’; നിയമവിരുദ്ധമെന്ന് യുഎസ് സുപ്രീംകോടതി
- കടവടിയാറില്‍ നിന്ന് തുടങ്ങിയ രാജകീയ യാത്ര; മലയാളിയുടെ സ്വന്തം ‘ആനവണ്ടി’ക്ക് 88-ാം പിറന്നാള്‍
- ദ ഈഡിയറ്റ്സ് ആർ കമിംഗ്..; അവസാന വരവിന് ഷാജി പാപ്പനും പിള്ളേരും; മാർച്ച് 19ന് ആട് 3 പൊടിപാറിക്കും
- ആ അപേക്ഷ അനീഷ് രാജ് തന്നെയങ്ങ് പരിഹരിച്ചു; സ്വന്തം ഭൂമി നിര്‍ധന കുടുംബത്തിന് എഴുതി നല്കി പഞ്ചായത്ത് ഉദ്യോഗസ്ഥന്
- പനീര്‍സെല്‍വം ഡിഎംകെയിലേക്ക്? സ്റ്റാലിനുമായി നിര്‍ണായക ചര്‍ച്ച
- ‘ആരോഗ്യമന്ത്രി വെറും തള്ള് മാത്രം നടത്തുന്നയാളായി മാറി’; രൂക്ഷ വിമർശനവുമായി കെകെ ഹർഷിന

