മനാമ: പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയത് മുതൽ പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്സ് മാസ്ക് ധരിക്കാത്തതിന് 15,666 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻറ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. അഞ്ചിൽ കൂടുതൽ പേർ പൊതു സ്ഥലങ്ങളിൽ കൂടുന്നതുമായി ബന്ധപ്പെട്ട 1,082 ലംഘനങ്ങൾ നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തു.
മാസ്കുമായി ബന്ധപ്പെട്ട് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 3,513 നിയമലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,782 ലംഘനങ്ങളും മുഹർറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 4,133 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,299 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസിയുടെ ഓപ്പറേഷൻ ഡയറക്ടറേറ്റ് 2842 ലംഘനങ്ങളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് സെക്യൂരിറ്റി 97 ലംഘനങ്ങളും രജിസ്റ്റർ ചെയ്തു.
സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട് നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 1,082 നിയമലംഘനങ്ങളും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 287 ലംഘനങ്ങളും മുഹർറഖ് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 1,032 ലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,184 നിയമലംഘനങ്ങളും പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസിയുടെ ഓപ്പറേഷൻ ഡയറക്ടറേറ്റ് 66 ലംഘനങ്ങളും രജിസ്റ്റർ ചെയ്തു.
മുൻകരുതൽ നടപടികൾ ലംഘിക്കുന്നവർക്ക് നിയമം ബാധകമാക്കുന്നതിനൊപ്പം ബോധവൽക്കരണ ക്യാമ്പെയ്നുകളും നടപ്പിലാക്കുന്നു. ബീച്ചുകളിലും മാർക്കറ്റുകളിലും പാർക്കുകളിലും പോലീസ് പട്രോളിംഗ് വിന്യസിക്കുന്നതിനു പുറമേ 307 ബോധവൽക്കരണ പ്രവർത്തനങ്ങളും നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് പ്രവാസി തൊഴിലാളികൾക്കിടയിൽ 4,200 ഭക്ഷണ വിതരണം ചെയ്യുകയും ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്തു. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ബോധവൽക്കരണ പരിപാടികളും ഷോപ്പുകളുടെ ലംഘനങ്ങൾ പരിശോധിക്കുകയും ചെയ്തു. സതേൺ ഗവർണറേറ്റ് ബോധവൽക്കരണ പ്രവർത്തനങ്ങളും അണുനാശിനി പ്രവർത്തനങ്ങളും നടത്തി.
പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസിയുടെ ഓപ്പറേഷൻ ഡയറക്ടറേറ്റിന് 10,856 കൊറോണ വൈറസുമായി ബന്ധപ്പെട്ട കേസുകൾ ലഭിച്ചു. തുറമുഖ സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ് 7545 യാത്രക്കാരെ കപ്പലിൽ നിന്ന് മാറ്റാൻ സഹായിക്കുന്നതിനായി 84 ഓപ്പറേഷനുകൾ നടത്തുകയും ഏപ്രിൽ 17 മുതൽ ജൂലൈ 18 വരെ 11,470 പേരെ ബഹ്റൈനിൽ നിന്ന് ഒഴിപ്പിക്കുകയും ഫെബ്രുവരി 5 മുതൽ ജൂലൈ 18 വരെ ബഹറിനിൽ എത്തിയ 53926 യാത്രക്കാരെ പരിശോധിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തു.
രോഗം പടരുന്നത് പരിമിതപ്പെടുത്തുന്നതിന് പൊതു സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.