ബെംഗളൂരു: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ മകൾ പരകാല വാങ്മയി വിവാഹിതയായി. ബെംഗളൂരുവിലെ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനായ പ്രതീക് ദോഷിയാണ് വരന്. ഉഡുപ്പി അടമറു മഠത്തിലെ സന്യാസിമാരാണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.
മിന്റ് ലോഞ്ചിന്റെ ബുക്സ് ആന്‍ഡ് കള്‍ച്ചര്‍ വിഭാഗത്തിലെ ഫീച്ചര്‍ റൈറ്ററാണ് പരകാല വാഗ്മയി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം നേടിയ വാങ്മയി മെഡില്‍ സ്കൂള്‍ ഓഫ് ജേണലിസത്തില്‍ നിന്നാണ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയത്.
പ്രതീക് 2014 മുതൽ പ്രധാനമന്ത്രിയുടെ ഓഫീസുമായി (പിഎംഒ) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് സ്വദേശിയാണ് പ്രതീക് ദോഷി. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥനാണ് പ്രതീക് ദോഷി. 2019 ജൂണിൽ ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി. സിംഗപ്പൂർ മാനേജ്മെന്റ് സ്കൂളിൽ നിന്നാണ് ബിരുദം. മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ റിസർച്ച് അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുണ്ട്. പിഎംഒയുടെ റിസര്‍ച്ച് ആന്‍ഡ് സ്ട്രാറ്റജി വിഭാഗത്തിന്റെ ചുമതലയാണ് വഹിക്കുന്നത്.