തിരുവനന്തപുരം: ദുരന്തം ഉണ്ടായ ശേഷം പ്രതിവിധി കണ്ടെത്താൻ ശ്രമിക്കരുതെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ. ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിച്ച് ദുരന്തങ്ങൾ തടയാനുള്ള ഉദ്യോഗസ്ഥർക്കുണ്ടെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.കാൽനടക്കാർക്കും അത്യാവശ്യ വാഹനങ്ങൾക്കും വേണ്ടി നിർമ്മിച്ച വള്ളക്കടവ് താൽക്കാലിക പാലത്തിലൂടെ ഭാരവണ്ടികൾ സഞ്ചരിക്കുന്നുവെന്ന പരാതിയിലാണ് ഉത്തരവ്.മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കാതെ ഭാരവണ്ടികൾ പോകുന്നത് പതിവാണെന്നും ഇത് താത്കാലിക പാലത്തിൻ്റെ തകർച്ചക്ക് വരെ കാരണമാകുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചു. നിയമ ലംഘനങ്ങൾ തടയാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പോലീസിനും ഗതാഗത വകുപ്പിനും കത്ത് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.ആവശ്യമെങ്കിൽ പാലത്തിന് സമീപം 24 മണിക്കൂറും ട്രാഫിക് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ച് ഭാരവണ്ടികൾ തടയണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.ജില്ലാ കളക്ടർ നൽകുന്ന നിർദ്ദേശങ്ങൾ ജില്ലാ ട്രാൻസ്പോർട്ട് (എൻഫോർസ്മെൻ്റ് ) ഓഫീസറും സൗത്ത് ട്രാഫിക് അസിസ്റ്റൻറ് കമ്മീഷണറും ക്യത്യമായി പാലിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
Trending
- കോഴിക്കോട് വലിയങ്ങാടി കെട്ടിട ദുരന്തം: മരണം നാലായി; പ്രതിഷേധം ശക്തം
- വാണിജ്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് റേറ്റിംഗ് പ്ലാറ്റ്ഫോം ആരംഭിച്ചു
- കുവൈത്തിന്റെ പരമാധികാരത്തിന്മേലുള്ള ഇറാഖിന്റെ കടന്നുകയറ്റം ബഹ്റൈന്‍ അപലപിച്ചു
- 81 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ ബഹ്റൈനില്‍നിന്ന് നാടുകടത്തി
- തൊഴിലാളികളുടെ അവകാശങ്ങള്‍: എല്‍.എം.ആര്.എ. അവബോധ ശില്പശാല നടത്തി
- കടല്‍ക്കൊള്ളക്കാര്‍ ബഹ്റൈനി ബോട്ട് കൊള്ളയടിച്ചു
- പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ പരീക്ഷ
- ശബരിമല കൊടിമര നിർമ്മാണം: കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്, സംഭാവന നൽകിയത് 27പേർ

