തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായാത്. ആരോഗ്യവകുപ്പിന് കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ലായിരുന്നു. ശേഷമാണ് അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്.
ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ഹർഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം നൽകാനും തീരുമാനമായി. ഹർഷിനയുടെ അപേക്ഷയിൽ രണ്ട് ലക്ഷം രൂപ അനുവദിക്കാനാണ് തീരുമാനം.