റിയാദ്: ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് നാല് ദിവസത്തെ ചെറിയ പെരുന്നാൾ അവധി അനുവദിച്ച് സൗദി ആരോഗ്യ മന്ത്രാലയം. ഏപ്രിൽ 20 വ്യാഴം മുതൽ ഏപ്രിൽ 24 തിങ്കൾ വരെയാണ് അവധി.
ഏപ്രിൽ 13 വ്യാഴം മുതൽ ഏപ്രിൽ 26 ബുധനാഴ്ച വരെ സൗദി ജീവനക്കാർക്ക് അവധിയായിരിക്കും. അവധി ദിവസങ്ങളിൽ ആവശ്യാനുസരണം ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാം.