തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ പരിക്കേറ്റ കെ.കെ രമ എം.എൽ.എയ്ക്ക് തുടർചികിത്സ നിർദ്ദേശിച്ച് ഡോക്ടർ. മൂന്ന് മാസത്തേക്ക് കൂടി കൈയിൽ പ്ലാസ്റ്റർ ഇടാൻ ഡോക്ടർ നിർദ്ദേശിച്ചതായി എം.എൽ.എയുടെ ഓഫീസ് അറിയിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് ഇന്ന് ലഭിച്ച എംആർഐ റിപ്പോർട്ടിലും പ്രശ്നങ്ങളുണ്ടെന്നാണ് പറയുന്നത്. ലിഗമെന്റിന് പരിക്കേറ്റതിനാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും സർജനെ കാണാൻ നിർദ്ദേശിക്കുകയും ചെയ്തു.
കിംസ് ആശുപത്രിയിലെ ഹാൻഡ് സർജനാണ് എട്ടാഴ്ചത്തേക്ക് കൈയിൽ പ്ലാസ്റ്റർ ഇടാൻ നിർദേശിച്ചത്. തുടർന്ന് ഭാഗികമായി മാറ്റാൻ കഴിയുന്ന പ്ലാസ്റ്റർ ഇടാനും നിർദ്ദേശിച്ചു. ഏതാണ്ട് മൂന്നു മാസത്തോളം പ്ലാസ്റ്റർ ഇട്ട് ചികിത്സ തുടരണമെന്നാണ് ഡോക്ടർ നിർദേശിച്ചത്.