തിരുവനന്തപുരം: നാളെ സെക്രട്ടേറിയറ്റിലെ സമര ഗേറ്റ് തുറക്കും. മൂന്ന് വർഷം മുമ്പാണ് നോർത്ത് ഗേറ്റ് അടച്ചത്. നവീകരണത്തിന്റെ പേരിൽ അടച്ച ഗേറ്റ് കോവിഡ് വ്യാപനത്തെ തുടർന്ന് സ്ഥിരമായി അടച്ചിടുകയായിരുന്നു. സർക്കാരിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഗേറ്റ് തുറക്കുന്നത് വൈകിയത്.
ഏത് സർക്കാർ അധികാരത്തിലിരുന്നാലും പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെതിരെ പ്രതിഷേധവുമായി വരാറുള്ള സ്ഥലമായിരുന്നു നോർത്ത് ഗേറ്റ്. നിയമസഭാ സമ്മേളനം നടക്കുമ്പോഴാണ് സമരങ്ങളുടെ എണ്ണം കൂടുന്നത്. ഗേറ്റ് വീണ്ടും തുറക്കുന്നതോടെ പ്രതിഷേധങ്ങളുടെ പ്രവാഹമുണ്ടാകുമോയെന്ന് കണ്ടറിയണം.