ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് സമീപം പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്. വൈകിട്ട് ഏഴ് മണിക്കാണ് പ്രതിഷേധം. കോൺഗ്രസ് പ്രസിഡന്റും പ്രവർത്തക സമിതി അംഗങ്ങളും പ്രകടനത്തിൽ പങ്കെടുക്കും.
ഒരു മാസം നീളുന്ന പ്രതിഷേധ പരിപാടിയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡി.സി.സികളുടെ നേതൃത്വത്തിൽ പിന്നാക്ക വിഭാഗങ്ങൾ നാളെ പ്രതിഷേധിക്കും. ജയ് ഭാരത് സത്യഗ്രഹ സമരം ഏപ്രിൽ 8 വരെ നടക്കും.