കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതി. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സമിതിക്ക് പ്രിൻസിപ്പൽ നിർദേശം നൽകി. അതിജീവിതയെ മൊഴി മാറ്റി പറയാൻ നിർബന്ധിച്ച അഞ്ച് ജീവനക്കാരെക്കുറിച്ച് സൂപ്രണ്ടിന് ഉൾപ്പെടെ വിവരം നൽകിയത് സീനിയർ നഴ്സിംഗ് ഓഫീസറാണ്.
ഇവരെ സ്ഥലം മാറ്റുമെന്ന് എൻ.ജി.ഒ യൂണിയൻ നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. പരാതി പിൻവലിക്കാൻ ആശുപത്രി അധികൃതർ നഴ്സിംഗ് ഓഫീസർക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായും വിവരമുണ്ട്.