ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ഔദ്യോഗിക വസതി ഒഴിയാൻ നിർദേശം. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് നടപടി. ലോക് സഭാ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നൽകിയത്. 12 തുഗ്ലക്ക് ലെയ്നാണ് രാഹുലിന്റെ ഔദ്യോഗിക വസതി.
എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഔദ്യോഗിക വസതി ഒഴിയാനുള്ള നോട്ടീസ് വന്നിരിക്കുന്നത്. എന്നാൽ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് രാഹുലിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്.