ന്യൂഡൽഹി: ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ. തീപ്പിടുത്തത്തിന് പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സോൺട കമ്പനി ഉപകരാറിലൂടെ 32 കോടി രൂപയാണ് അടിച്ചു മാറ്റിയത്. ത്രിപുരയുടെ മാതൃകയിൽ ബ്രഹ്മപുരത്ത് യു.ഡി.എഫും എൽ.ഡി.എഫും അഴിമതിക്ക് കൂട്ടുനിന്നെന്നും ജാവഡേക്കർ ആരോപിച്ചു.
മൂന്ന് മരുമക്കളും രണ്ട് കമ്പനികളും ചേർന്ന് നടത്തിയ അഴിമതി സി.ബി.ഐ അന്വേഷിക്കണം. ഇക്കാര്യത്തിൽ ഹൈക്കോടതി നീതി നല്കുമെന്നും ജാവഡേക്കർ പറഞ്ഞു.