കൊച്ചി: സംസ്ഥാന ലോട്ടറി വകുപ്പിന്റെ സമ്മർ ബംപർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. അസം സ്വദേശിയായ ആൽബർട്ട് ടിഗയാണ് സമ്മാനം നേടിയത്. സിനിമാതാരം രാജിനി ചാണ്ടിയുടെ വീട്ടിലെ ജീവനക്കാരനാണ് ആൽബർട്ട് ടിഗ. ടിക്കറ്റ് കൊച്ചിയിലെ ബാങ്കിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.
ആൽബർട്ട് വർഷങ്ങളായി വീട്ടിലെ സഹായിയാണ് എന്ന് രാജിനി ചാണ്ടി പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ ഏജൻസിയിൽ നിന്നാണ് വിജയിയായത് അറിഞ്ഞതെന്നും രാജിനി പറഞ്ഞു. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്.
10 കോടി രൂപയുടെ ഒന്നാം സമ്മാനം എസ്.ഇ 222282 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. എസ്ബി 152330 നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകൾക്കാണ്.