ദർശന രാജേന്ദ്രൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. ചിത്രം നേരിട്ടുള്ള ഒടിടി റിലീസ് ആയിരിക്കും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ട്രെയിലർ റിലീസ് ചെയ്യുകയും ചെയ്തു.
സോണി ലിവിൽ ‘പുരുഷ പ്രേതം’ 24 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംവിധായകൻ ക്രിഷാന്ദ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം സുഹൈൽ ബക്കർ.
മാൻകൈൻഡ് സിനിമാസിന്റെയും ഐൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസിന്റെയും ബാനറിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പ്രൊഡക്ഷൻ കൺട്രോളർ ജയേഷ് എൽ.ആർ. അജ്മൽ ഹുസ്ബുള്ളയാണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.