ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിനെ 7-0 ന് പരാജയപ്പെടുത്തിയ ലിവർപ്പൂൾ ഇന്നലെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ബോൺമത്തിനോട് 1-0ന് തോറ്റു, കളിയുടെ 28-ാം മിനിറ്റിൽ ഡാനിഷ് താരം ഫിലിപ് ബില്ലിങ് നേടിയ ഗോളാണ് ബോൺമത്തിന് അവിസ്മരണീയ ജയം സമ്മാനിച്ചത്. 70–ാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചെങ്കിലും അത് ഗോൾ വലയത്തിലേക്ക് എത്തിക്കാനായില്ല.
ഈ സീസണിന്റെ തുടക്കത്തിൽ ലിവർപൂളിനോട് ബോൺമത് 9-0 ന് പരാജയപ്പെട്ടിരുന്നു. ജയത്തോടെ ബോൺമത്ത് പതിനേഴാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം തോൽവി ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യതയ്ക്ക് തിരിച്ചടിയായി. 26 കളികളിൽ നിന്ന് 42 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ ഇപ്പോൾ.