ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂർ പാറോലിക്കലിൽ വച്ച് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. നിയന്ത്രണം വിട്ട ബസ് സമീപത്തെ ചായക്കടയിലേക്ക് ഇടിച്ചുകയറി. പിറവം- കോട്ടയം റൂട്ടിലോടുന്ന ജയ് മേരി ബസാണ് അപകടത്തിൽപ്പെട്ടത്. കട പൂർണമായും തകർന്നു.
അപകടസമയത്ത് കടയിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന 20 ഓളം യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.