തിരുവല്ല: 9 മാസത്തിന് ശേഷം നഗരസഭയുടെ ഭരണം തിരിച്ചുപിടിച്ച് യു.ഡി.എഫ്. എൽഡിഎഫിലെ ലിൻഡ തോമസിനെ പരാജയപ്പെടുത്തി യു.ഡി.എഫിലെ അനു ജോർജ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിന് 17 ഉം എൽ.ഡി.എഫിന് 15 ഉം എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പിയും എസ്.ഡി.പി.ഐയും വോട്ട് ചെയ്തില്ല.
യു.ഡി.എഫിൽ നിന്ന് കൂറുമാറി എൽ.ഡി.എഫ് പ്രതിനിധിയായി മത്സരിച്ച കേരള കോൺഗ്രസ് അംഗം ശാന്തമ്മ വർഗീസ് വിജയിച്ചതോടെയാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. യുഡിഎഫ് 16, എൽഡിഎഫ് 15, ബിജെപി 6, എസ്ഡിപിഐ 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി, എസ്.ഡി.പി.ഐ പ്രതിനിധികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ശാന്തമ്മ കൂറുമാറി എൽ.ഡി.എഫിലേക്ക് പോയെങ്കിലും ബി.ജെ.പിയെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം രാഹുൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ഇരുവിഭാഗങ്ങൾക്കും 16 വോട്ടുകൾ വീതമാണ് ലഭിച്ചത്. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ശാന്തമ്മയെ വിജയിയായി പ്രഖ്യാപിച്ചത്. യു.ഡി.എഫ് പ്രതിനിധിയായി കോൺഗ്രസ് അംഗം അനു ജോർജാണ് മത്സരിച്ചത്.