മനാമ: കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളുടെ ഭാഗമായി നടപ്പാക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു. ഉത്തരവ് നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്സ് മാസ്ക് ധരിക്കാത്തതിന്റെ 10,866 ലംഘനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിൽ 2,643 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് 2,096 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് 2,989 ലംഘനങ്ങളും 1,808 നിയമലംഘനങ്ങളും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് റിപ്പോർട്ട് ചെയ്തു.
പബ്ലിക് സെക്യൂരിറ്റി പ്രസിഡൻസിയുടെ ഓപ്പറേഷൻ ഡയറക്ടറേറ്റ് 1,246 ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് പോർട്ട്സ് സെക്യൂരിറ്റി 84 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു.
മാസ്ക് ധരിക്കുന്നതിനുള്ള ശരിയായ മാർഗ്ഗത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് പബ്ലിക് സെക്യൂരിറ്റി ഫോർ ഓപ്പറേഷൻസ് ആന്റ് ട്രെയിനിംഗ് അഫയേഴ്സ് അസിസ്റ്റന്റ് ചീഫ്, ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി. അതിൽ മാസ്ക് ധരിക്കുന്ന തെറ്റായ രീതികളുമായി ബന്ധപ്പെട്ട നിരവധി ലംഘനങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വൈറസ് പടരാതിരിക്കാൻ മാസ്ക് ധരിക്കുന്നതിനുള്ള ശരിയായ മാർഗം പോലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നുണ്ട് . ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികളിലേക്കും സമൂഹങ്ങളിലേക്കും എത്തിച്ചേരാൻ വിവിധ ഭാഷകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
വനിതാ പൗരന്മാരിലും താമസക്കാരിലും അവബോധം വളർത്തുന്നതിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തത്തെ അസിസ്റ്റന്റ് ചീഫ് പ്രശംസിച്ചു.