ന്യൂഡൽഹി: ലോകത്തെ തന്നെ പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ആപ്പിള്‍ ചൈന വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐ ഫോണ്‍ നിര്‍മ്മാണ പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റാന്‍ കമ്പനി ആലോചിക്കുന്നതായാണ് സൂചന. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലുള്ള ഫോക്സ്കോണിന്റെ പ്ലാന്റിലായിരിക്കും ഐഫോണ്‍ നിര്‍മ്മാണം നടക്കുക.
മൂന്ന് വര്‍ഷത്തേക്കാണ് ഫോക്സ്കോണ്‍ നിക്ഷേപം നടത്തുന്നത്. നിലവില്‍ ഐഫോണിന്റെ എക്സ് ആര് മോഡല്‍ ഇവിടെയാണ് നിര്‍മ്മിക്കുന്നത്. ബാക്കിയുള്ള മോഡലുകളെല്ലാം തന്നെ ചൈനയിലാണ് നിര്‍മ്മിക്കുന്നത്. ഇവയുടെയെല്ലാം തന്നെ നിര്‍മ്മാണം തമിഴ്നാട്ടിലെ പ്ലാന്റിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
ചൈന അമേരിക്ക വ്യാപര യുദ്ധത്തിന്റെ ഫലമായാണ് ഇന്ത്യയിലേക്ക് ആപ്പിള്‍ ഐഫോണ്‍ നിര്‍മ്മാണം മാറ്റാനുള്ള ആപ്പിളിന്റെ തീരുമാനത്തിന് കാരണം എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.