തുരുവനന്തപുരം: നിലവിൽ ബാംഗ്ളൂരു എൻ.ഐ.എ ഓഫീസിലുള്ള സ്വപ്നയേയും സംഘത്തെയും ഇന്ന് രാത്രി തന്നെ കേരളത്തിലെത്തിക്കും. ഇതിനായി സുരക്ഷ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. റോഡുമാർഗമായിരിക്കും പ്രതികളെ എത്തിക്കുക എന്നാണ് സൂചന. ബാംഗ്ളൂരുവിലെ ഒരു ഹോട്ടലിൽ നിന്നാണ് സ്വപ്നയേയും സംഘത്തെയും പിടികൂടിയത്.
ഇപ്പോൾ തിരുവനന്തപുരം കസ്റ്റംസ് ഓഫീസ് സി.ആർ.പി.എഫിന്റെ കനത്ത സുരക്ഷയിലാണ്. കസ്റ്റംസിന്റെ ആവശ്യപ്രകാരമാണ് സുരക്ഷ വർദ്ധിപ്പിച്ചത്.