മോസ്കോ: റഷ്യയുടെ കോവിഡ് -19 വാക്സിൻ വികസിപ്പിച്ച സംഘത്തിലെ ഒരു ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ. റഷ്യയുടെ കോവിഡ് -19 വാക്സിനായ സ്പുട്നിക് വി വികസിപ്പിച്ചെടുത്ത ടീമിന്റെ ഭാഗമായിരുന്ന ആന്ദ്രെയ് ബോട്ടികോവ് (47) ആണ് മരിച്ചത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 29കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വാക്കുതർക്കത്തിനു ശേഷം ഇയാൾ ബോട്ടികോവിനെ ബെൽറ്റ് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം ഇയാൾ സ്ഥലം വിട്ടു. തൊട്ടുപിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്തു. അക്രമി ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്.