ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മഅ്ദനി സുപ്രീം കോടതിയിൽ. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുമതി വേണം. ആരോഗ്യസ്ഥിതി മോശമാണെന്നും പക്ഷാഘാതത്തെ തുടർന്ന് ഓർമ്മ, കാഴ്ച എന്നിവയിൽ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹത്തിന്റെ അപേക്ഷയിൽ പറയുന്നു.
ഇത് പരിഹരിക്കാനാണ് ആയുർവേദ ചികിത്സ തേടുന്നത്. പിതാവിന്റെ ആരോഗ്യനിലയും മോശമാണ്. അതിനാൽ പിതാവിനെ കാണാൻ അവസരം നൽകണം. വിചാരണ തീരുന്നതുവരെ നാട്ടിൽ തുടരാൻ അനുവദിക്കണം. ബെംഗളൂരുവിൽ താമസിക്കുന്നത് വലിയ സാമ്പത്തിക ബാദ്ധ്യതയാണ്.
വിചാരണ പൂർത്തിയാക്കാൻ തൻ്റെ ആവശ്യം അവിടെയില്ലെന്നും മഅ്ദനി സുപ്രീം കോടതിയെ അറിയിച്ചു. അഭിഭാഷകൻ ഹാരിസ് ബീരാനാണ് മഅ്ദനിക്ക് വേണ്ടി ഹർജി സമർപ്പിച്ചത്.