തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു. വ്യാഴാഴ്ച മുതൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ എട്ട് മണിക്കൂറാണ് പ്രവർത്തന സമയം. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
ഷിഫ്റ്റ് വ്യവസ്ഥകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്, ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കുന്ന തരത്തിലുമായിരിക്കണം റീഷെഡ്യൂൾ ചെയ്യുന്നതെന്ന് ലേബർ കമ്മീഷണർ അറിയിച്ചു.
സൂര്യാഘാത സാധ്യതയില്ലാത്ത പ്രദേശങ്ങളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.