മുംബൈ: പ്രശസ്തമായ വാങ്കഡെ സ്റ്റേഡിയത്തിൽ അനാച്ഛാദനത്തിനൊരുങ്ങി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറുടെ പ്രതിമ. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അമോൽ കാലെയാണ് ഇക്കാര്യം അറിയിച്ചത്.
2023 ഒക്ടോബറിൽ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനിടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് തീരുമാനം. ഇതാദ്യമായാണ് വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു താരത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത്. 2011ൽ ഈ സ്റ്റേഡിയത്തിൽ വെച്ചാണ് സച്ചിൻ ലോകകപ്പ് നേടിയത്.
ഈ തീരുമാനം അത്ഭുതപ്പെടുത്തി. ഇവിടെ നിന്നാണ് തന്റെ യാത്ര തുടങ്ങുന്നത്. ഈ സ്റ്റേഡിയത്തിലാണ് ആദ്യ രഞ്ജി ട്രോഫിയും അവസാന മത്സരവും കളിച്ചത്. സച്ചിൻ തന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ട് പറഞ്ഞു.