മസ്കത്ത് : ഒമാനിൽ വനിതാ പൊലീസ് പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് ചടങ്ങ് നടന്നു. ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിലാണ് പാസിങ് ഔട്ട് പരേഡ് നടന്നത്. സുൽത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അൽ ബുസൈദി അധ്യക്ഷത വഹിച്ചു. പ്രഥമ വനിതയെ ഔദ്യോഗിക ചടങ്ങുകളോടെയാണ് സ്വീകരിച്ചത്.
മികച്ച ബിരുദധാരികൾക്ക് അവാർഡുകളും വിതരണം ചെയ്തു. ബിരുദധാരികൾ ആർഒപി ഗാനം ആലപിക്കുകയും വിശ്വസ്തതയുടെ പ്രതിജ്ഞ എടുക്കുകയും ചെയ്തു. രാജകുടുംബത്തിലെയും സ്റ്റേറ്റ് കൗൺസിലിലെയും ചില അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, മുതിർന്ന ആർ.ഒ.പി ഉദ്യോഗസ്ഥർ ഗവർണറേറ്റിലെ വിവിധ സർക്കാർ യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സ്ത്രീകൾ ചടങ്ങിൽ പങ്കെടുത്തു.